Connect with us

KERALA

രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും

Published

on

കൽപ്പറ്റ :കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ജനുവരി 27ന് വയനാട്ടിൽ എത്തും. 28 ന് രാവിലെ
മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്കാരിക നേതാക്കളുമായും ചർച്ച നടത്തും.

തുടർന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂർ വഴി തിരികെ പോകും.

അതിനിടെ യുഡിഎഫ് ജില്ലാ യോഗം ഇന്ന് ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ
വിവാദമായ കൽപ്പറ്റ നിയമസഭാ സീറ്റ് ആർക്ക് നൽകണമെന്ന കാര്യം ചർച്ചയായില്ലെന്ന് ജില്ലാ
യുഡിഎഫ് കൺവീനർ എൻ ഡി അപ്പച്ചൻ പറഞ്ഞു.

Continue Reading