KERALA
ബിജെപി സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവൻ നാടിന് സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേകം സജ്ജീകരിച്ച കൊടിമരത്തിൽ ഭാരതീയ ജനതാപാർട്ടിയുടെ പതാക ഉയർത്തിയ അമിത് ഷാ, ഓഫീസിന് മുന്നില്‍ ചെമ്പകത്തൈ നട്ടു. തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.”
