Crime
ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി
ആലുവ : ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ് കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വിഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു. കൊലപാതകം നടത്തിയ രീതിയും വിഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോൾ മദ്യ ലഹരിയായതിനാൽ പോലീസിന് കൂടുതൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല. പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ഇരുവരും ഇടയ്ക്ക് ഈ ലോഡ്ജിൽ മുറിയെടുക്കാറുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് സമ്മതിച്ചിരുന്നില്ല.
