Connect with us

KERALA

തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടിനെ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

Published

on

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടിനെ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം..ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം പി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു. സുശീൽ ചന്ദ്രോത്. ഉച്ചുമ്മൽ ശശി. കെ ഇ പവിത്രരാജ്. റാഫി ഹാജി. എം പി സുധീർ ബാബു. കെ പി രാഗിണി. എ ഷർമിള.എൻ മോഹനൻ. യൂ സിയാദ്. മനോജ്‌ നാലാങ്കണ്ടതിൽ. കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ടിനെ സമരക്കാർ തടയുകയും പോലീസ് എത്തി മാറ്റുകയും തുടർന്ന് നേതാക്കൾ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വിഷയം സർക്കാരിനെ ശ്രദ്ധയിൽ ഇന്നു തന്നെ അറിയിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു..

Continue Reading