Connect with us

Crime

മൂന്ന് ഭീകരരെ വധിച്ചു :കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട രണ്ട് ഭീകരരും

Published

on

ശ്രീനഗർ :ജമ്മു കശ്മീരിലെ ശ്രീനഗറിലെ ദാര-ഹർവാൻ മേഖലയിൽ സുരക്ഷാ സേന നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ ഭീകരവാദ വിരുദ്ധ നടപടി വിജയകരമായി സമാപിച്ചു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് വിവരത്തെ തുടർന്ന് സൈന്യവും കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സും ജമ്മു കശ്മീര്‍ പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ പഹൽഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധപ്പെട്ട രണ്ട് പ്രമുഖ ഭീകരരും ഉണ്ടെന്ന് സേന വ്യക്തമാക്കി.

ഏറ്റുമുട്ടൽ നടന്നത് ഡച്ചിഗാം നാഷണൽ പാർക്കിന് സമീപമുള്ള ഹർവാൻ മേഖലയിലെ മുൾനാർ പ്രദേശത്താണ്.
തിങ്കളാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ. രണ്ട് റൗണ്ട് വെടിയൊച്ചകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മേഖല കണിയുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ പഹൽഗാം ആക്രമണത്തിന് പിന്നിൽ നിന്നതായി സംശയിക്കുന്ന ഹാഷിം മൂസാ എന്ന സുലൈമാനും, അബ്രാർ ഉർഫ് അബു ഹംസയും, യാസിർ അലി എന്ന ഭീകരനുമാണ് വധിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

“ഇത് ആസൂത്രിതമായി നടത്തുന്ന മറ്റൊരു ഭീകരാക്രമണ ശ്രമം മുൻകൂട്ടി കട്ട് ചെയ്ത് സുരക്ഷിതമാക്കിയതാണ്. പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് നിരീക്ഷണം ശക്തമാക്കിയതും പ്രതീക്ഷിച്ചതിലേറെ വേഗത്തിൽ പ്രതികരിച്ചതും,” സൈനിക വക്താവ് പറഞ്ഞു.

സേനയുടെ വിലയിരുത്തലുകൾ പ്രകാരം, കൊല്ലപ്പെട്ട ഭീകരർ മറ്റൊരു വലിയ ആക്രമണത്തിന് പദ്ധതിയിടുന്നവരായിരുന്നു. ശ്രീനഗറിലോ ടൂറിസം മേഖലകളിലോ ആക്രമണം നടത്താനായിരുന്നു അവരുടെ ലക്ഷ്യം. ഭീകരരുടെ കൂടെ നിന്നും ആയുധങ്ങളും മറ്റു കള്ളരേഖകളും പിടിച്ചെടുത്തതായും സേന വൃത്തങ്ങൾ അറിയിച്ചു.

Continue Reading