Crime
മുത്തൂറ്റ് ഫിനാൻ സ് ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ പിടിയിൽ

ചെന്നൈ: ഹൊസൂർ മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽനിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ പിടിയിൽ. ഹൈദരാബാദിൽനിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. തോക്കു ചൂണ്ടിയായിരുന്നു സംഘം കവർച്ച നടത്തിയത്.
ഹൊസൂർ-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണു വൻ കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കു ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വർണവും പണവും കവരുകയായിരുന്നു. 25,091 ഗ്രാം സ്വർണവും 96,000 രൂപയുമാണ് അപഹരിച്ചത്.