HEALTH
സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും നിലവിൽ വന്നു
കണ്ണൂർ :കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 2025 ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം തലശ്ശേരി മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) ഡയറക്ർ ഡോ: സതീശൻ ബി യും സി ജി എച് എസ് അഡീഷണൽ ഡയറക്ർ ഡോ: നിതിൻ എം – ഉം തമ്മിൽ ഒപ്പുവച്ചു. പ്രസ്തുത പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ക്യാഷ്-ലെസ് സ്കീം അനുസരിച്ചും, നിലവിൽ സേവനത്തിലുള്ള ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും റീയിമ്പേഴ്സ്മെന്റ് വ്യവസ്ഥയിലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
