KERALA
ഏരുവേശ്ശിയിൽ മുച്ചക്ര വാഹനംപുഴയിൽ വീണുവാഹനത്തിലുണ്ടായിരുന്ന ആൾക്കായി തിരച്ചിൽ തുടരുന്നു
കണ്ണൂർ :ഏരുവേശ്ശിയിൽ മുച്ചക്ര വാഹനം
പുഴയിൽ വീണു
വാഹനത്തിലുണ്ടായിരുന്ന ആൾക്കായി തിരച്ചിൽ തുടരുന്നു
ഏരുവേശ്ശി മുയിപ്ര എരുത്തും കടവിൽ ചപ്പാത്ത് കടക്കുകയായിരുന്ന ഭിന്നശേഷിക്കാരൻ്റെ മുച്ചക്ര വാഹനമാണ് ഒഴുക്കിൽപ്പെട്ടത് .ആൾക്കായി തിരച്ചിൽ തുടരുന്നു.
ചുണ്ടപ്പറമ്പിലെ മുണ്ടക്കൽ ആൻ്റോയെ( ആൻ്റണി) ആണ് കാണാതായത്. ബുധനാഴ്ച രാത്രി 8.45നാണ് അപകടം.തളിപ്പറമ്പിൽ നിന്ന് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ രാത്രി ഏറെ നേരം പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല . ഇന്ന് കാലത്ത് മുതൽ വീണ്ടും പരിശോധന ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി ഒരു കാർ ഒഴുക്കിൽപ്പെട്ടതും ഇവിടെ വച്ചാണ്. അര കിലോ മീറ്റർ ദൂരം കാർ ഒഴുകി പോയിരുന്നു എന്നാൽ കാർ ഓടിച്ചിരുന്ന ഇരുഡ് സ്വദേശി ഡോർ തുറന്ന് നീന്തി രക്ഷപ്പെടുകയായിരുന്നു . ഒഴുകി പോയ കാർ ഇന്നലെ ഉച്ചയോടെയാണ് കരക്കെത്തിച്ചത്
