Connect with us

Crime

കുണ്ടംകുഴിയിൽ സ്‌കൂൾ പ്രധാനാധ്യാപകന്റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷിക്കും

Published

on

കാസർകോഡ്: കുണ്ടംകുഴിയിൽ സ്‌കൂൾ പ്രധാനാധ്യാപകന്റെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷിക്കും. അടിയേറ്റ വിദ്യാർഥിയുടെ മൊഴി ഇന്ന്  രേഖപ്പെടുത്തും. വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ഇന്ന് ബേഡകം പോലീസ് സ്റ്റേഷനിൽ പരാതി നൽകും. സംഭവത്തിൽ കനത്ത പ്രതിഷേധം ഉയരുകയാണ്  വിദ്യാർഥി യുവജന  സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തി.

പ്രധാനാധ്യാപകന് നേരെ നടപടി വേണം എന്നാവശ്യപ്പെട്ടു കുണ്ടംകുഴി സ്കൂളിലേക്ക്   യൂത്ത് കോൺഗ്രസ് – കെ.എസ് യു നടത്തിയ പ്രതിഷേധത്തിൻ  പോലീസുമായ് ഉന്തും തള്ളും നടന്നു. സ്കൂൾ കോംപൗണ്ടിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്ന്
കോൺഗ്രസ്
ജില്ലാ വൈ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു
പ്രധാനാധ പകൻ ഒരു ഗുണ്ടയായെന്ന് പ്രദീപ് കുമാർ ആരോപിച്ചു.

ഇന്ന്  ഡിഡിഇ സ്‌കൂളിലെത്തും. ഇന്ന് പത്താം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ നടക്കുകയാണ്. പരീക്ഷയ്ക്ക് ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുണ്ടംകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ,  എബിവിപി സംഘടനകൾ ഇന്ന് മാർച്ച് നടത്തും. പ്രധാനാധ്യപകൻ എം അശോകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം.

സംഭവം ഒതുക്കി തീർക്കാൻ ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്ത പിടിഎ ഭാരവാഹികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വിവരം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച‌യാണ് പത്താം ക്ലാസ് വിദ്യാർഥിയെ അസംബ്ലിയ്ക്ക് നിൽക്കുന്നതിനിടെ പ്രധാനധ്യാപകൻ വേദിയിലേക്ക് വിളിച്ച് കരണത്തടിക്കുകയും ചെയ്തത്. ഇതിന് ശേഷം കുട്ടിയ്ക്ക് ചെവി വേദന രൂക്ഷമായപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് കർണപ്പുടം പൊട്ടിയതായി കണ്ടെത്തുന്നത്.

സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു. അമ്മ ഇന്നും പരാതി നൽകും എന്നാണ് പറഞ്ഞത്. എല്ലാ വിഷയങ്ങളും വിവാദം ആക്കണ്ട. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു. ശിക്ഷ അർഹിക്കുന്ന കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷയെ നൽകാവൂ എന്ന് മന്ത്രി വി ശിവൻ‌കുട്ടി പറഞ്ഞു.

Continue Reading