Connect with us

KERALA

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ

Published

on

പത്തനംതിട്ട : ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനത്തിനെത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു. 

നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. പാർട്ടിയിൽനിന്ന് സസ്പെൻഷനിലായ രാഹുൽ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ സഭയിലെത്തിയില്ല. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ഇതു വരെ തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്  ശേഖരിക്കാനായിട്ടില്ല .ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.

Continue Reading