Connect with us

Crime

ചിറ്റാരിപ്പറമ്പിലെ ഒണിയന്‍ പ്രേമന്‍ വധക്കേസ്; പ്രതി പട്ടികയിലെ  മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും വെറുതെ വിട്ടു

Published

on

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂർ ചിറ്റാരിപ്പറമ്പിലെ ഒണിയന്‍ പ്രേമന്‍ വധക്കേസ്; പ്രതി പട്ടികയിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും വെറുതെ വിട്ടു
പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു.
. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് ഒണിയന്‍ പ്രേമനെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

കേസില്‍ അന്ന് 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ ആരും തന്നെ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാരണത്താലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ  കേസിലെ രണ്ടാംപ്രതിയും എ ബി വി പി നേതാവുമായ  ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തില്‍ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്‍, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സിവി എന്നിവരാണ് മറ്റു പ്രതികള്‍. ഇവരെയാണ് കോടതി വെറുതെ വിട്ടത്

Continue Reading