KERALA
വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണിസജി ചെറിയാൻ അമ്യതാ നന്ദരായി യെ ആദരിച്ചതിനെതിരെ പി. ജയരാജൻ്റെ മകൻ :
വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണി
സജി ചെറിയാൻ അമ്യതാ നന്ദരായി യെ ആദരിച്ചതിനെതിരെ പി. ജയരാജൻ്റെ മകൻ :
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവരെ ആദരിച്ചതിനെതിരെ സിപിഎം നേതാവ് പി. ജയരാജൻ്റെ മകൻ രംഗത്ത് ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.. സുധാമണി എന്നായിരുന്നു ജയരാജൻ മകൻ ജയിൻ പി. രാജിൻ്റെ ഫെയ്സ് ബുക്ക്പോസ്റ്റ്. ഇതിനെ അനുകൂലിച്ച് സിപിഎം പ്രവർത്തകർ കമൻ്റുകൾ കൊണ്ട് നിറുകയാണ്
ഇന്നലെ നടന്ന ജന്മദിന ആഘോഷ പരിപാടികളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുത്തിരുന്നു.
മന്ത്രി അമുതാനന്ദമയി അമ്മയെ ആശ്ലേഷിച്ചതിന് പിന്നാലെയാണ് പരിഹാസം. ലോകം ആരാധിക്കുന്ന മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം ആഘോഷവേളയ്‌ക്കിടെയാണ് ഈ അധിക്ഷേപ പരാമർശം വന്നിരിക്കുന്നത്.
ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയുടെ പ്രവര്‍ത്തി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നതാണ് പ്രധാന വിമര്‍ശനം. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തു പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷവേളകൂടിയായതിനാൽ അമ്മയ്‌ക്ക് ആദരവുമായാണ് സജി ചെറിയാനെത്തിയത്. ഇതാണ് സി പി എം പ്രവർത്തകരെ ചൊടിപ്പിച്ചത്
സജി ചെറിയാൻ അമ്മയെ ആശ്ലേഷിക്കുന്നതും ഉമ്മ വയ്‌ക്കുന്നതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജെയിൻ അധിക്ഷേപവുമായി രംഗത്ത് എത്തിയത്.
പി. ജയരാജിനെ പിൻതുണക്കുന്ന സൈബർ ഇടത്തെ പ്രധാന എഫ്. ബി പേജായ റെഡ് ആർമിയും മന്ത്രിയുടെ ഈ പ്രവൃത്തിയെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
നിങ്ങൾ എന്ത് പ്രഹസനം ആണ് …… എന്നതാണ് റെഡ് ആർമിയിൽ പോസ്റ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പാർട്ടി പ്രവർത്തകർ കമൻ്റ് കൾ ഇടുകയാണ്.
സോഷ്യൽ മീഡിയകളിലെ കോൺഗ്രസ് ബിജെപി ഹാൻഡിലുകളിലും ആൾ ദൈവത്തോടും വിശ്വാസികളോടുമുള്ള സി പി എമ്മിൻ്റെ പൊടുന്നനെയുള്ള മാറ്റത്തെക്കുറിച്ച് കടുത്ത വിമർശനമാണ് ഉയരുന്നത്
