Connect with us

Crime

കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

Published

on

കണ്ണൂർ :കണ്ണൂരിൽ പ്രാദേശിക ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. ബിജെപി കല്യാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ചെറുകുന്നിലെ വിജു നാരായണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
മൂന്ന് ബോംബുകളാണ്  എറിഞ്ഞത്. വീടിന് കേടുപാടുകൾ സംഭവിച്ചു . രണ്ട് ബോംബുകൾ വീടിൻ്റെ ഭിത്തിയിൽ പതിച്ചതിനെ തുടർന്ന് അവിടെയുള്ള സിമൻ്റ് തേപ്പുകളും മറ്റും അടർന്ന് വീണ നിലയിലാണ്. വീട്ട് മുറ്റത്ത് നിന്ന് സ്റ്റീൽ ബോംബിൻ്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

സംഭവത്തിന് പിന്നില്‍ സിപിഐഐമ്മാണെന്ന് ബിജെപി ആരോപിച്ചു. നേരത്തെ ബിജെപി-സിപിഐഐം സംഘര്‍ഷം നടന്നിരുന്ന പ്രദേശത്താണ് വിജുവിന്റെ വീട്.

Continue Reading