KERALA
ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൽ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോൺഗ്രസ് രംഗത്തിറക്കും

കോഴിക്കോട്: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്ലേക്കാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടികളില്‍ ധര്‍മജന്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് സി.പി.എം സിറ്റിങ് എം.എല്‍.എ പുരുഷന്‍ കടലുണ്ടി 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുസ്‌ലിം ലീഗിലെ യു.സി രാമനെയാണ് പുരുഷന്‍ കടലുണ്ടി പരാജയപ്പെടുത്തിയത്.