Crime
സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ അടുത്തയാഴ്‌ച കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: വിദേശ ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ അടുത്തയാഴ്‌ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. സ്‌പീക്കർക്കെതിരെയുളള പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്‌റ്റംസ് നീക്കം.ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി, കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാക്കളെ പൊലീസ് കുരുക്കിയത് ഇങ്ങനെ
ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്‌പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസിൽ സ്‌പീക്കറുടെ സുഹൃത്ത് നാസ് അബ്‌ദുളളയെ കസ്റ്റംസ് ചോദ്യം ചെയ്‌തിരുന്നു. നാസിന്റെ പേരിലുളള സിം സ്‌പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മിൽ നിന്ന് സ്‌പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. നയതന്ത്ര കളളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു