Crime
വയോധികയുടെ മാല പൊട്ടിച്ച കുത്തുപറമ്പിലെ സിപിഎം കൗൺസിലർ അറസ്റ്റിൽ
വയോധികയുടെ മാല പൊട്ടി കുത്തുപറമ്പിലെ സിപിഎം കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ : കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സ്കൂട്ടറിലെത്തിയ യുവാവ് വീടിന്റെ അടുക്കള ഭാഗത്തു നിന്നും മീൻ മുറിക്കുകയായിരുന്ന പി. ജാനകിയുടെ ഒരു പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. പാൻ്റ്സും ഷർട്ടുമണിഞ്ഞ യുവാവാണ് കവർ ച്ച നടത്തിയതെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു . കുത്തുപറമ്പ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
