Connect with us

Crime

പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു

Published

on

കണ്ണൂർ  : കണ്ണൂർ  സ്പോർട്സ് സ്കൂളിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ കണ്ണൂർ താവക്കരയിലുള്ള ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കടന്നത്. കണ്ണൂർ എം.ജി റോഡിലെ പുലരി ഹോട്ടൽ ഉടമ ബിനോയാണ് പിടിയിലായത്

പെൺ കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ എത്തിതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിലെടുത്തു. ഹോസ്റ്റലിന്റെ പരിസരത്ത് ജീപ്പിലായിരുന്നു എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പിൽ നിന്നും ഇറങ്ങി മതിലിന് സമീപത്തുകൂടി അകത്ത് കടന്നതോടെ ഹോസ്റ്റലിലെ പെൺകുട്ടികൾ കണ്ടു. ഇതോടെ മതിലിന് പുറത്തിയറങ്ങിയ യുവാവ് വീണ്ടും ഗേറ്റിന് സമീപത്ത് എത്തുകയായിരുന്നു.

ഇയാൾ മദ്യലഹരിയിലായിരുന്നെന്ന്  പോലീസ് പറഞ്ഞു. ഇയാളുടെ കൂടെ കൂടുതൽ പേർ ഉണ്ടായിരുന്നോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് പേർ കൂടി ഉണ്ടായിരുന്നെന്ന്  പോലീസ് പറഞ്ഞു. പ്രതി ഇപ്പോൾ ടൗൺ പോലിസിൻ്റെ കസ്റ്റഡിയിലാണുള്ളത്

Continue Reading