Crime
കോടികളുടെ ദേവസ്വം ഭൂമി കാണാനില്ല; തിരുവിതാംകൂർ ദേവസ്വം ഓഡിറ്റില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
തിരുവന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി സൂക്ഷിക്കുന്നതിൽ ഗുരുതരവീഴ്ചയെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത് തിരുവനന്തപുരം നഗരത്തിലെ കണ്ണായ ഭൂമിപോലും രേഖപ്രകാരം ബോർഡിന്റേതല്ലാതായിട്ടുണ്ട്. ഭൂമി സംരക്ഷിക്കുന്നതിന് രൂപവത്കരിച്ച എസ്റ്റേറ്റ് ഡിവിഷൻ ഭൂരേഖാ രജിസ്റ്റർ തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടു. വിവിധ ഗ്രൂപ്പ് ഓഫീസുകളിലും അടിസ്ഥാന ഭൂരേഖാ രജിസ്റ്ററിൽ 2020-21ലെ ഓഡിറ്റിൽ ഗുരുതര തകരാറുകൾ കണ്ടെത്തി.
2700 ഏക്കർ സ്വന്തമായുള്ള ബോർഡിന്റെ 500 ഏക്കറാണ് നഷ്ടമായതെന്ന് നേരത്തേ ബോർഡിന്റെ വിശകലനത്തിൽ ബോധ്യപ്പെട്ടിരുന്നു.പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരിക്കെ ഭൂരേഖകൾ കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള ദൗത്യത്തിന് തുടക്കമിട്ടെങ്കിലും മുന്നോട്ടുപോയില്ല
തിരുവനന്തപുരം ഒറ്റിസി ഹനുമാൻ ക്ഷേത്രത്തിൽ രേഖാ ബുക്കിൽ റീസർവേ പ്രകാരമുള്ള ഭൂരേഖകൾ രേഖപ്പെടുത്തിയിട്ടില്ല. ദേവസ്വം ഭൂരജിസ്റ്ററും വഞ്ചിയൂർ വില്ലേജിലെ ബേസിക് ടാക്‌സ് രജിസ്റ്ററും പരിശോധിച്ചപ്പോൾ ദേവസ്വം വക 21.67 സെന്റ് കാണാനില്ല. പാളയം വിനായക ക്ഷേത്രത്തിൽ 2.42 സെന്റാണ് കുറവുള്ളത്.
കൊട്ടാരക്കര ദേവസ്വത്തിൽ കൈയേറ്റത്തിലൂടെ ഭൂമി നഷ്ടമായി. അതിന്റെ രേഖകളും ഇല്ല. കേസുകളുടെ വിവരം സൂക്ഷിച്ചിട്ടുമില്ല
ഹരിപ്പാട് ഭൂരേഖകൾ ശരിയാക്കാത്തത് കാരണം ദേശീയപാതാ വികസനത്തിന് ഭൂമി എടുത്തപ്പോൾ നഷ്ടപരിഹാരം കിട്ടാൻ പ്രയാസംവന്നു. തുറവൂർ, കഠിനംകുളം, ആര്യങ്കാവ്, ആറന്മുള, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഭൂരേഖാ രജിസ്റ്റർ ശരിയാക്കണം
ശാർക്കര ദേവസ്വത്തിൽ 115 സെന്റിന്‍റെ വ്യത്യാസമാണ് ഭൂരേഖാ രജിസ്റ്ററിൽ. ഒരേ രജിസ്റ്ററിൽ വ്യത്യസ്ത അളവുകൾ തന്നെ രേഖപ്പെടുത്തി ‘
