KERALA
പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം തകൃതി
പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം തകൃതി
പാലക്കാട് : പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട സംഭവത്തിൽ പ്രമീളയെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് നീക്കം.
കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ പങ്കെടുത്തത്. രാഹുലിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാൽ പ്രമീള രാഹുലിനൊപ്പം വേദി പങ്കിടുകയായിരുന്നു. സംഭവത്തിൽ പ്രമീള വിശദീകരണം നൽകിയിട്ടുണ്ട്. എംഎൽഎ ഫണ്ട് ആയതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് പ്രമീളയുടെ വാദം.
