HEALTH
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കേരളത്തിലേക്ക് കേന്ദ്ര സംഘം എത്തും

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണം കൂടുതലായ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നൽകുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ദ്ധരും അടങ്ങുന്നതാണ് സംഘം.