KERALA
വളാഞ്ചേരി ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു

മലപ്പുറം : മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു.ലോറി ഡ്രൈവർ തമിഴ്‌നാട് കോയമ്പത്തൂർ മധുക്കര സ്വദേശി മുത്തുകുമാർ (34), ക്ലീനർ പാലക്കാട് മലമ്പുഴ സ്വദേശി അജയൻ (40) എന്നിവരാണ് മരിച്ചത്.
തിരൂരിൽ നിന്നും കമ്പിയുമായി പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ അപകടത്തിൽ പെട്ടത്. ഇവിടെ മുമ്പും അപകടമുണ്ടായിട്ടുണ്ട്.
വട്ടപ്പാറ പ്രധാന വളവിലെ മുപ്പത് അടിയോളം താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. കമ്പിക്കടിയിൽ പെട്ടാണ് മരണം സംഭവിച്ചത്.