Connect with us

KERALA

എസ്ഐആര്‍ നടപടികള്‍ നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയെ  എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

Published

on

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നീട്ടിവെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും തരത്തില്‍ തടസ്സമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ കമ്മിഷന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതിനാല്‍,നിലവില്‍ എസ്‌ഐആര്‍ നടപടികളോ പ്രാദേശിക തിരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ പൂര്‍ണ്ണ സഹകരണം നല്‍കുന്നുണ്ടെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അതിനാല്‍, എസ്‌ഐആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടിവെക്കരുതെന്ന് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത് കാരണം എസ്‌ഐആര്‍ നടപടികള്‍ നീട്ടി വെക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം.

എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സര്‍ക്കാറിനായി ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading