Connect with us

KERALA

പ്രമുഖ ശ്രീനാരായണീയനും, വിദ്യാഭ്യാസ വിചക്ഷണനുമായ പി.സി.രഘുറാം മാസ്റ്റർ നിര്യാതനായി.

Published

on

തലശ്ശേരി: പ്രമുഖ ശ്രീനാരായണീയനും, കോൺഗ്രസ്സ് നേതാവും, വിദ്യാഭ്യാസ വിചക്ഷണനുമായ പൊന്ന്യം മൂന്നാം മൈലിലെ ‘കൃഷ്ണ’യിൽ പി.സി.രഘുറാം മാസ്റ്റർ (75) നിര്യാതനായി. ഒട്ടേറെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയും, ഇരിട്ടിയിലെ റിട്ട: എ.ഇ.ഒ.വുമാണ്.
ചിറക്കര ,ചിറ്റാരിപ്പറമ്പ് ഗവ: ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. തലശ്ശേരിയിലെ സാംസ്ക്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു.
എസ്.എൻ.ഡി.പി തലശ്ശേരി യൂണിയൻ പ്രസിഡണ്ട്, പൊന്ന്യം ഗുരുചരണാലയം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.തലശേരി ബിൽഡിങ്ങ് സൊസൈറ്റി ഡയറക്ടർ, സർദാർ ചന്ദ്രോത്ത് സാംസ്ക്കാരിക വേദി ചെയർമാൻ എന്നിനിലകളിലും പ്രവർത്തിച്ചുവരുന്നു. ശ്രീ നാരായണ ട്രസ്റ്റ് ഡയറക്ടർ, എസ്.എസ്.ഡി.പി.യോഗംമുൻ ഇൻസ്പകിടങ്ങ് ഓഫീസർ, ജഗന്നാഥ ക്ഷേത്രം മുൻ മഠം എം കാപന സമിതി അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീത ( കക്കട്ടിൽ) മക്കൾ: ഗാന. അയന
മരുമക്കൾ: ദീപക് (ദുബായ്) രാഹുൽ (കാസർഗോഡ്)
സഹോദരങ്ങൾ: രമ, രവീന്ദ്രൻ, കൃഷ്ണവേണി, വേണു, അനിത പരേതരായ രതി, രാജീവൻ

Continue Reading