KERALA
ബിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു

ആലപ്പുഴ: ബിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. ബിഡിജെഎസ് മുൻ നേതാവ് എൻ.കെ.നീലകണ്ഠൻ പ്രസിഡന്റായി ബിജെഎസ് (ഭാരതീയ ജനസേന) എന്ന പേരിലാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുമെന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു. യുഡിഎഫ് അനുഭാവം പ്രകടിപ്പിക്കുന്ന ജനറൽ സെക്രട്ടറിമാരായ വി.ഗോപകുമാർ, കെ.കെ.ബിനു എന്നിവരും പുതിയ പാർട്ടിയിലുണ്ട്.
കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് ബിജെപി എടുക്കുന്നതെന്ന ആക്ഷേപമാണ് ബിജെഎസ് നേതാക്കൾ ഉന്നയിക്കുന്നത്. സംസ്ഥാനത്തെ എൻഡിഎ മുന്നണി നിർജീവമാണെന്നും നേതാക്കൾ ആരോപിക്കുന്നു.