KERALA
ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി

തൃശൂർ: നീണ്ട ഇടവേളയ്‌ക്ക് ശേഷം ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. തൃശൂരിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താൻ യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്രനേതൃത്വത്തിന്റെ താക്കീതിന് പിന്നാലെയാണ് ശോഭ പാർട്ടി വേദിയിലെത്തിയത് എന്നാണ് വിവരം. യോഗത്തിനെത്തിയില്ലെങ്കിൽ ഇനി പാർട്ടിയിൽ ഉണ്ടാവില്ലെന്ന കടുത്ത നിലപാട് നേതൃത്വം സ്വീകരിച്ചതോടെയാണ് പത്ത് മാസത്തിന് ശേഷം ശോഭ ബി ജെ പി വേദിയിൽ എത്തിയതെന്നും പറയപ്പെടുന്നു.