Connect with us

KERALA

ഡിണ്ടിഗല്‍- ശബരി റെയില്‍ പാത: സാധ്യാത പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി

Published

on


ന്യൂഡല്‍ഹി: ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യാത പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Continue Reading