Connect with us

Crime

സഹപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ പോലീസുകാരന് സസ്പെൻഷൻ

Published

on

കൊല്ലം: സഹപ്രവർത്തകയായ സ്ത്രീയോട് ലൈംഗിക അതിക്രമം നടത്തിയ പോലീസുകാരന് സസ്പെൻഷൻ. സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് സസ് പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പോലീസുകാരിക്ക് നേരെ അതിക്രമം ഉണ്ടായത്. പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.

Continue Reading