Crime
പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു, : വൈകാരിക കുറിപ്പുമായ് നടി
കൊച്ചി: വീണ്ടും വൈകാരികവും ശക്തവുമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി .തനിക്കെതിരെ അക്രമം നടന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടതാണ് താൻ ചെയ്ത തെറ്റെന്ന് വൈകാരികമായി പ്രതികരിച്ചാണ് അതിജീവിത രംഗത്തെത്തിയത്. കേസിൽ 20 വർഷം കഠിന തടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തു വിട്ട വിവാദ വിഡിയോയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം.
നടിയുടെ പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പൊലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വിഡിയോ പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
