Connect with us

KERALA

യുഡി എഫ് മുന്നണിയെ ഒരു വഴിയമ്പലമായി’ പി.വി അൻവർ കാണരുതെന്നു മുല്ലപ്പള്ളി

Published

on

തിരുവനന്തപുരം: പിവി അൻവറിനെ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറായി എടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിലേക്ക് വരുന്ന അൻവർ സംയമനം പാലിക്കണമെന്നും മുന്നണിയെ ഒരു വഴിയമ്പലമായി’ കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവസര സേവകരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരുക എന്നത് പ്രയാസമുള്ള കാര്യമാണ്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കിക്കാണാൻ സാധ്യമല്ല. പാർട്ടിക്ക് വിരുദ്ധമായി അൻവർ സംസാരിക്കാൻ പാടില്ല. ഐക്യജനാധിപത്യ മുന്നണിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്’- മുല്ലപ്പള്ളി പറഞ്ഞു.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോൺഗ്രസിനെപ്പറ്റി അറിയില്ലെന്നും ആരാണ് വിഷ്ണുപുരം ചന്ദ്രശേഖരനൊന്നും എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിവി അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമാണ് കഴിഞ്ഞ ദിവസം യുഡിഎഫ് ക്യാമ്പിലെത്തിയത്. അൻവറിന് നിലമ്പൂരിൽ ചില്ലറ സ്വാധീനമുണ്ടെങ്കിലും തൃണമൂൽ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതാണ്. സി.കെ ജാനുവിന്റെ കാര്യവും മറിച്ചല്ല. എങ്കിലും മുന്നണി സംവിധാനത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ കരുത്തേറുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Continue Reading