Connect with us

KERALA

തൃശ്ശൂർ മേയറായി ഡോ.നിജി ജസ്റ്റിനെ തിരഞ്ഞെടുത്ത് കോൺഗ്രസ്

Published

on

തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ മേയറായി ഡോ.നിജി ജസ്റ്റിനെ തിരഞ്ഞെടുത്ത് കോൺഗ്രസ്. തൃശ്ശൂർ ഡിസിസിയാണ് നിജി ജസ്റ്റിനെ മേയാറായി പ്രഖ്യാപിച്ചത്. എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെടുത്തത്.

തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിൻ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയിൽനിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവർ വിജയിച്ചത്. നിലവിൽ ഇവർ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നു.

Continue Reading