Connect with us

KERALA

കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

Published

on

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എംഎല്‍എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​തെ പ്ര​തി​ക​രി​ച്ച​തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി മ​റ്റ് നേ​താ​ക്ക​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ഷാ​നി​മോ​ള്‍ പ​റ​ഞ്ഞു. ഈ ​വി​വാ​ദം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും ഷാ​നി​മോ​ൾ കു​റി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​യാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​ര​സ്യ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെന്നി​ത്ത​ല​യും സു​ധാ​ക​ര​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

താ​ൻ പ​റ​ഞ്ഞ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ സു​ധാ​ക​ര​ൻ, ചെ​ന്നി​ത്ത​ല​യു​ടെ നി​ല​പാ​ട് തെ​റ്റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.സം​ഭ​വം വ​ലി​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​നോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ച്ച് ഷാ​നി​മോ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.

Continue Reading