Connect with us

KERALA

ശരിദൂര നിലപാട് ശബരിമല വിഷയത്തിൽ മാത്രം : ബാക്കിഎല്ലാ കാര്യങ്ങളിലും സമദൂര നിലപാട്

Published

on

ചങ്ങനാശ്ശേരി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള സംബന്ധിച്ച എൻഎസ്എസ് നിലപാട് വ്യക്തമാക്കി,  ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശരിദൂര നിലപാട് ശബരിമല വിഷയത്തിൽ മാത്രമാണ്. അതിനെ രാഷ്ട്രീയമായി കുഴയ്‌ക്കേണ്ട കാര്യമില്ല. ബാക്കി എല്ലാ കാര്യങ്ങളിലും സമദൂര നിലപാടാണ് പാർട്ടിക്കുള്ളത്. രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 149-ാമത് മന്നം ജയന്തിയാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റവാളികളാരായാലും അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നതിന് സർക്കാർ സംവിധാനങ്ങളും കോടതിയുമുണ്ടെന്ന് കഴിഞ്ഞദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു. അവർ അവരുടെ കടമ നിറവേറ്റുന്നുണ്ട്. ഇതിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽമാത്രം മറ്റുള്ളവർ ഇടപെട്ടാൽമതിയെന്ന നിലപാടാണ് എൻഎസ്എസിനുള്ളത്. ഇക്കാര്യത്തിൽ രാഷ്ട്രീയതാത്പര്യം വെച്ചുകൊണ്ട് നടത്തുന്ന ദുഷ്പ്രചാരണങ്ങൾ തെറ്റാണെന്നാണ് എൻഎസ്എസിന്റെ അഭിപ്രായമെന്നും അദ്ദേഹം പങ്കുവെച്ചു.

എൻഎസ്എസിന് രാഷ്ട്രീയമില്ല. സമുദായാംഗങ്ങൾക്ക് ഏതു രാഷ്ട്രീയവും സ്വീകരിക്കാം എന്ന സമദൂരനിലപാടാണ് സംഘടനയ്ക്ക്. സംഘടനയ്‌ക്കെതിരേ പ്രവർത്തിക്കുന്നത് സ്വന്തം സമുദായത്തിൽനിന്നുതന്നെയുള്ള ചില ക്ഷുദ്രജീവികളാണ്. അത്തരം ചില നീക്കങ്ങൾ പരാജയപ്പെട്ടതോടെ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യനടത്തി, നേതൃസ്ഥാനത്തിരിക്കുന്നവരെ കരിവാരിത്തേക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading