KERALA
ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നും ഇപ്പോൾ വേണ്ടത് മാനുഷിക പരിഗണനയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിലും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ മാണിയുമായി ഇന്നലെ സംസാരിച്ചുവെന്നും ഇടതുമുന്നണി വിടില്ല എന്നാണ് പറഞ്ഞതെന്നും ബിനോയ് വിശ്വം അറിയിച്ചു.
