Crime
ഒറ്റപ്പാലത്ത് ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം: തോട്ടക്കരയിൽ ദമ്പതിമാരെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്.വളർത്തുമകൾ സുൽഫിയത്തിന്റെ നാലുവയസ്സായ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി പന്ത്രണ്ടോടെയാണ് ദാരുണസംഭവം നടന്നത്. സംഭവത്തിൽ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുൽഫിയത്ത് പരിക്കേറ്റ മകനുമായി ഓടിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. വീട്ടിലെത്തിയ നാട്ടുകാർ ദമ്പതിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മരിച്ചവരുടെ കുടുംബാംഗമായ യുവാവ് കൈഞരമ്പ് മുറിച്ച നിലയിൽ സംഭവസ്ഥലത്തുനിന്ന് സമീപത്തെ പള്ളി കബർസ്താനിലേക്ക് ഓടിരക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നിട് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ കണ്ടെത്തുന്നത്.
