Crime
വിവാദ പ്രസ്താവന; മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ആലപ്പുഴയിലെ വിവാദ പ്രസ്താവനക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. കാസർകോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാക്കുകൾ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി
