Connect with us

NATIONAL

അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.

Published

on

ബാരാമതി: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ ലാൻഡിംഗിലെ പിഴവാണോ അപകടകാരണമെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

ബാരാമതിയിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവാർ മുംബൈയിൽ നിന്ന് പുറപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറി വയലിലേക്ക് ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കകം തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും വിമാനത്താവള അധികൃതരും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.”

Continue Reading