Connect with us

Crime

കണ്ണവം ശിവജി നഗറിലെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്ന് ആറ് വടിവാളുകൾ കണ്ടെടുത്തു

Published

on

കണ്ണൂർ. :കണ്ണവത്ത് പോലീസ് നടത്തിയ പരിശോധനയിൽ ആയുധശേഖരം കണ്ടെത്തി. കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീ നാരായണ മന്ദിരത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിൽ നിന്നാണ് ആറ് വടിവാളുകളും സമീപത്തെ ഓവിൽ നിന്ന് ഒരു സ്റ്റീൽ ബോംബുമാണ് റെയ്ഡിൽ കണ്ടെത്തിയത്.
രണ്ട് വർഷത്തോളമായി ഉപേക്ഷിച്ച നിലയിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു ആയുധ ശേഖരം. സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണവം സി ഐ കെ സുധീറിന്റെയും,ബോംബു സ്കോഡും, ഡോഗ് സ്കേഡും നടത്തിയ തിരിച്ചലിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പൂഴിയോട് കോളനിയിലും പോലീസ് പരിശോധന നടത്തി.

Continue Reading