KERALA
എഴുത്തുകാരൻ വി.എസ്.അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്.വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റു വാങ്ങിയ വിരോധം എന്ന് സംശയം
കണ്ണൂർ : കണ്ണപുരത്ത് എഴുത്തുകാരൻ വി.എസ്.അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. പയ്യന്നൂരിലെ വി.കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്.അനിൽ കുമാറായിരുന്നു. പ്രഫ.എം.എൻ.വിജയൻ്റെ മകനാണ് വി.എസ്.അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് വി.എസ്.അനിൽകുമാർ. ഇന്ന് രാവിലെയാണ് വീടിന് മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിലല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നാണ് വിവരങ്ങൾ. അതുകൊണ്ടുതന്നെ സിപിഎം പ്രവർത്തകരായിരിക്കാം ഇതിന് പിന്നിലെന്നാണ് സംശയം. കണ്ണപുരത്തെ മരുതം എന്ന വീട്ടിലാണ് റീത്ത് കണ്ടത്. പൊലീസിൽ പരാതി നൽകി.
