Connect with us

KERALA

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെ.എസ്.ആർ.ടി.സി ബസ് കണ്ടെത്തി

Published

on


കൊല്ലം: കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ  കെ.എസ്.ആർ.ടി.സി ബസ് കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയിരുന്നത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കൊല്ലം പാരിപ്പള്ളിയിൽനിന്ന് ബസ് കണ്ടെത്തിയത്.

ഞായറാഴ്ച സർവീസ് പൂർത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയിൽ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പൽ ഓഫീസിന് സമീപം റോഡിൽ നിർത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സർവീസ് നടത്താനായി ഡ്രൈവർ എത്തി. പക്ഷേ, പാർക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടർന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാൾ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ തിങ്കളാഴ്ച രാവിലെ പോലീസിൽ പരാതി നൽകി. ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും ആന വണ്ടി മോഷ്ടിച്ചയാളെ കണ്ടെത്താൻ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Continue Reading