Connect with us

Crime

ജഡ്ജ്, നിങ്ങൾ വളരെയധികം സുന്ദരിയാണ്, ഐ ലവ് യൂ’; കവർച്ചാകേസ് വിചാരണ ഓൺലൈനായി ചൂടുപിടിക്കുന്നതിനിടെ ജഡ്ജിയെ പ്രൊപ്പോസ് ചെയ്ത് പ്രതി

Published

on

ന്യൂയോർക്ക്: കവർച്ചാശ്രമത്തിന് പിടിയിലായ പ്രതി ഓൺലൈനിലൂടെയുള്ള വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി അമ്പരപ്പിച്ചിരിക്കുകയാണ്. ഫ്‌ലോറിഡയിൽ നിന്നുള്ള ഈ വിചാരണയുടെ വീഡിയോ സോഷ്യൽമീഡിയയെ പൊട്ടിച്ചിരിപ്പിക്കുകയാണ്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കവർച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്ത ഡിമിത്രിയസ് ലെവിസ് എന്നയാളെ കോടതിക്ക് മുമ്പാകെ ഹാജരാക്കിയപ്പോഴാണ് രസകരമായ സംഭവം. ബ്രോവാർജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്റെ മുന്നിലാണ് ഇയാളെ വിചാരണയ്ക്കായി എത്തിച്ചത്. സൂം ആപ്പ് വഴിയാണ് വിചാരണ നടത്തിയത്.
ഇയാൾ ഒരു വീട്ടിനുള്ളിൽ കയറി കവർച്ച നടത്താൻ ശ്രമിച്ചെന്നാണ് കേസ്. വാദപ്രതിവാദങ്ങളെല്ലാം കേട്ട് ജഡ്ജി തബിത വിധി പ്രസ്താവിച്ചുകൊണ്ടിരിക്കെയാണ് ലെവിസ് പ്രണയാഭ്യർഥന നടത്തിയത്.

‘ജഡ്ജ്, നിങ്ങൾ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്; ‘ഐ ലവ് യൂ, ഐ ലവ് യൂ.’- പക്ഷെ പ്രതിയുടെ പ്രണയാഭ്യാർത്ഥനയൊന്നും ചെവിക്കൊള്ളാതെ ചെറുതായൊന്ന് പുഞ്ചിരിച്ച് അതിനെ തള്ളിക്കളഞ്ഞ തബിത ‘മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല’ എന്ന് പ്രതിയെ ഓർമ്മിപ്പിക്കാനും മറന്നില്ല. കേസിൽ 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ലെവിസിന് ശിക്ഷയും വിധിച്ചിരിക്കുകയാണ്. നേരത്തെയും നിരവധി മോഷണക്കേസിൽ പിടിയിലായ ലെവിസ് 4 വർഷം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Continue Reading