Crime
പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിന് വേണ്ടി; പകുതി തുക പാര്‍ട്ടിക്ക് നൽകുമെന്ന് സരിത എസ്.നായർ

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിന് ശ്രമിക്കുന്ന സരിത നായരുടെ കൂടുതല്‍ ശബ്ദരേഖ പുറത്ത്. പിന്‍വാതില്‍ നിയമനം നടത്തുന്നത് പാര്‍ട്ടി ഫണ്ടിന് വേണ്ടിയെന്ന് സരിത പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും.
സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത പറഞ്ഞു. നെറ്റിന്‍കരയില്‍ തൊഴില്‍തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം.