Connect with us

KERALA

കൊച്ചിയിലെ വ്യവസായ മേഖലയിൽ തീപിടിച്ച് ഒരാൾ മരിച്ചു.

Published

on

കൊച്ചിയിലെ വ്യവസായ മേഖലയിൽ തീപിടിച്ച് ഒരാൾ മരിച്ചു. പ

കൊച്ചി: കൊച്ചി പാതാളം എടയാർ വ്യവസായ മേഖലയിൽ തീപിടിച്ച് ഒരാൾ മരിച്ചു. പി.ജി. ലൂബ്രിക്കൻസ് എന്ന ഓയിൽക്കമ്പനിയിലാണ് രാവിലെ തീപിടിത്തമുണ്ടായത്. മറ്റ് ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.

നിലവിൽ ഫയർ ഫോഴ്സിന്റെ ആറു യൂണിറ്റുകളാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യൂണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്ഥലത്തു നിന്നു മാറ്റിയെങ്കിലും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു.

Continue Reading