KERALA
യു.പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം
ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് നേതാവ് എ. ഇർഷാദിനെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ പൊലീസിന് നിർദേശം നൽകി. വ്യക്തിഹത്യയും ആക്ഷേപകരവുമായ പരാമർശം നടത്തിയ സംഭവത്തിൽ മാതൃകാപെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സംഭവത്തിൽ ഇന്ന് ഒരു മണിക്കുള്ളിൽ നടപടി എടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കലക്ടർക്ക് നിർദേശം നൽകിയിരുന്നു. മാധ്യമ വാർത്തകളും സാമൂഹികമാധ്യമ പോസ്റ്റുകളും മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റി പരിശോധിച്ച് മാതൃകാപ്പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല കമ്മിറ്റിക്ക് കൈമാറുകയും സ്ക്രീനിങ് കമ്മിറ്റി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം എടുക്കുകയുമായിരുന്നു
