Connect with us

KERALA

തിരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിക്കുന്ന എഐ വീഡിയോ പ്രചരിപ്പിച്ചു,​ എക്‌സിനെതിരെ കേസെടുത്ത് പൊലീസ്

Published

on

തിരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിക്കുന്ന എഐ വീഡിയോ പ്രചരിപ്പിച്ചു,​ എക്‌സിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിക്കുന്ന തരത്തിൽ എഐ വീഡിയോ പോസ്റ്റ് ചെയ്‌ത സംഭവത്തിൽ സോഷ്യൽ മീഡിയ പ് ളാ‌റ്റ്ഫോമായ എക്‌സിനെതിരെയും എക്‌സ്‌ ഹാൻഡിലർക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ പതിച്ചത് പ്രചരിച്ച സംഭവത്തിൽ നേരത്തെ പ്രതിപക്ഷ പാർട്ടികൾ വ്യാപകമായി വിമ‌ർശനം ഉന്നയിച്ചിരുന്നു. എംപിമാരടക്കം ഈ സീൽ പതിച്ച ചിത്രം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെയും ബിജെപിയെയും വിമർശിച്ചു.

നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ആക്ഷേപിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ വന്നാൽ നീക്കം ചെയ്യണം എന്ന നിബന്ധന നിലവിലുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ പരിഹസിക്കുന്ന വീഡിയോ രണ്ട് മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് എക്‌സിന് നോട്ടീസ് നൽകി. എക്‌സ് ഇത് എക്‌സ് ഹാൻഡിലർമാർക്ക് നൽകി. ഇവർ നീക്കം ചെയ്യാനാവശ്യപ്പെട്ട നോട്ടീസും പ്രസിദ്ധീകരിച്ച് വിമർശിച്ചു. ഇതോടെയാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. എക്‌സിനും എക്‌സ് ഹാൻഡിലർ ലക്ഷ്‌മി രാജുവിനുമെതിരായാണ് കേസ്.
പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചപ്പോൾ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ പൊലീസ് സൈബർ പട്രോളിംഗ് ആരംഭിച്ചതായും ചട്ടം ലംഘിക്കുന്നതായി കാണുന്ന പോസ്റ്റുകൾ നീക്കം ചെയ്യിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മെറ്റ ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ടെങ്കിലും എക്‌സ് വേണ്ടത്ര സഹകരിക്കുന്നില്ലെന്നാണ് വിവരം.

Continue Reading