Connect with us

KERALA

ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു

Published

on

തിരുവനന്തപുരം : കേരളത്തിൽ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. എല്ലാ സ്ഥലത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളാഗ്രഹിക്കുന്നത് കേരളത്തിൽ യുഡിഎഫ് ഭരണം വേണമെന്നാണ്. ജനങ്ങൾക്ക് ആഗ്രഹം. ശബരിമല സ്വർണം കൊള്ളയടിച്ചവർക്ക് ആരും വോട്ട് ചെയ്യില്ല. ബിജെപി എല്ലായിടത്തും പണം കൊടുക്കുന്നു. ബിജെപി അധാർമിക നടപടികൾ ചെയ്യുന്നു. ബിജെപി സിപിഎം ധാരണ ഉണ്ട്. ഹരിപ്പാട് ലോക്സഭ യിൽ സിപിഎം വോട്ട് ബിജെപി ക്ക്‌ പോയെന്നും ചെന്നിത്തല ആരോപിച്ചു.   

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം ആവർത്തിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാവും വോട്ട് രേഖപ്പെടുത്തി. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ 135ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

Continue Reading