KERALA
ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ 16 ശതമാനം പോളിംഗ് : എല്ലായിടത്തും നീണ്ട നിര
തിരുവന്തപുരം : ആദ്യ മൂന്ന് മണിക്കുറിൽ 16 ശതമാനം വോട്ട് രേഖപ്പെടുത്തി . എല്ലായിടത്തും ശക്തമായ പോളിം ഗാണ് നടക്കുന്നത് .മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രണ്ടുബൂത്തുകളിൽ വോട്ടിംഗ് യന്ത്രം ഇടഞ്ഞു. മണിക്കൂർ കഴിഞ്ഞ് ഒരിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവെച്ചു. മറ്റൊരിടത്തും യന്ത്രത്തിന്റെ പിണക്കം പരിഹരിച്ചു. അവിടെയും ഒരു മണിക്കൂറോളം വോട്ടിംഗ് വൈകി.
മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്തിലെ ഷിറിയ 116-ാം നമ്പർ ബൂത്ത്, ഇതേ മണ്ഡലത്തിലെ കുമ്പള പഞ്ചായത്തിൽപ്പെട്ട ഉളുവാർ- 150-ാം നമ്പർ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തിക്കാതിരുന്നത്. ഉളുവാറിലെ യന്ത്രത്തിന്റെ തകരാറുകൾ പരിഹരിക്കുകയായിരുന്നു. പോളിംഗ് വൈകിയതിനാൽ ഇരു സ്ഥലങ്ങളിലും വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടു.
കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പുരോഗതിയും വികസനവും തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കൃത്യതയോടെയും കരുത്തോടെയും നാടിനെ നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. വികസനത്തുടർച്ച ഉറപ്പാക്കാൻ മറ്റ് രാഷ്ട്രീയ കൂട്ടായ്മകൾക്ക് കഴിയില്ലെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് എൽഡിഎഫിനെ തകർക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ എപ്പോഴും ജനങ്ങളിലാണ് വിശ്വസിക്കുന്നത്, ജനങ്ങൾ തിരിച്ചും സർക്കാരിനെ വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ജനങ്ങളോടൊപ്പം നടത്തിയ യാത്ര ഈ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ തുടരും. 2016ൽ ലഭിച്ചതിനേക്കാൾ വലിയ പിന്തുണ 2021ൽ ലഭിച്ചത് എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. എന്നാൽ, ഈ 2026ലെ തെരഞ്ഞെടുപ്പിൽ 2021ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ നൽകി ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വോട്ടു രേഖപ്പെടുത്തി പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് 4 (സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ, കടത്തുംകടവ്) ആണ് സണ്ണി ജോസഫ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.
ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്, യുഡിഎഫ് 100 ലധികം സീറ്റുകൾ നേടും, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കും. പേരാവൂരില്‍ ഞാൻ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടു. ജനങ്ങളുടെ സർവ്വേ എനിക്കറിയാം എന്നും സണ്ണി ജോസഫ് പറഞ്ഞു.
വയനാട് ഫണ്ട് വിവാദ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും കാടടച്ചു വെടി വയ്ക്കുകയാണ്. സത്യം മാത്രം പറയുന്നത് കൊണ്ടാണ് താൻ പ്രകോപിതനാകുന്നത് എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മത്സരമാണ് പേരാവൂർ നിയോജക മണ്ഡലത്തില്‍ നടക്കുന്നത്. കെകെ ശൈലജയാണ് എല്‍ഡിഎഫിന്‍റെ സ്ഥാനാർത്ഥി. യുഡിഎഫും എല്‍ഡിഎഫും നേക്കുനേർ ഏറ്റുമുട്ടുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് പേരാവൂർ.
ധർമ്മടം നിയോജകമണ്ഡലത്തിലെ കീഴത്തൂർ
കുഴിയിൽ പീടികയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമം
കുഴിയിൽ പീടിക പ്രഭാകരന് (70)ആണ് മർദ്ദനമേറ്റത്
സിപിഎം പ്രവർ ത്തകരാണ് മർദ്ദിച്ചത്
ബൂത്ത് നമ്പർ 70
കീഴത്തൂർ up സ്ക്കുളിൽ ബൂത്ത് ഏജൻ്റിന് ഒപ്പം സന്ദർശിച്ച ശേഷം മടങുമ്പോഴായിരുന്നു അക്രമം
“മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം നടന്നെന്ന് പരാതി. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. ബൂത്ത് ഏജന്റ് മനോളി ഷെെജുവിന്റെ തലയ്ക്ക് പരിക്കേറ്റു. കുണ്ടേരിപൊയിൽ എൽ പി സ്കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോൾ ആക്രമിക്കുകയായിരുന്നു. ഷെെജുവിനെ തലശ്ശേരി ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു
