KERALA
പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി
.
തിരുവനന്തപുരം ∙ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങി. കൃത്യം 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. സ്ട്രോങ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുന്നത്. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്‌ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിട്ട് നിൽക്കുന്നു മഞ്ചേശ്വരത്ത് എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്രൻ മുന്നിട്ട് നിൽക്കുന്നു. തൃത്താലയിൽ കോൺഗ്രസിലെ വി ബലറാമും അമ്പലപ്പുഴയിൽ ജി സുധാകരൻ മൂന്നിലാണ് കൽപ്പറ്റയിൽ ടി സിദ്ദിഖ്. പത്തനാപുരത്ത് ജ്യോതി കുമാർ ചാമക്കാലയും ലീഡ് ചെയുന്നു പേരാവൂരിൽ സണ്ണി ജോസഫ് കണ്ണൂരിൽ ടി. ഒ മോഹനനും മുന്നിട്ട് നിൽക്കുന്നു.
