Connect with us

KERALA

ആദ്യ ഫലസൂചനകൾ  യുഡിഎഫിന്  മുൻതൂക്കം

Published

on



തിരുവനന്തപുരം: വരുന്ന അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ ഭരണാധികാരികളെ തീരുമാനിക്കുന്ന വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പ്രകാരം യുഡിഎഫിന്  മുൻതൂക്കം മാണ് ഉണ്ടായത്. മന്ത്രിമാരായ വീണാ‌ ജോർജ്, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവരടക്കം പ്രമുഖരെല്ലാം മുന്നിലാണ്. എൽ ഡി എഫ് 47 ൽ ലീഡ് ചെയ്യുമ്പോൾ യുഡി എഫ് 66 സീറ്റിൽ ലീഡ് ചെയ്യുന്നു എൻ ഡി എ മൂന്ന് ഇടത്തു മുന്നിൽ നിൽക്കുന്നു


കോട്ടയത്ത്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കൽപറ്റയിൽ ടി സിദ്ദിഖ് എന്നിവർ മുന്നിൽ. മഞ്ചേശ്വരത്ത്‌ കെ സുരേന്ദ്രനാണ് മുന്നിൽ. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകൾ എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും തുറന്നു. ഓരോയിടത്തും സ്ഥാനാർത്ഥികൾ നിയോഗിച്ച പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് റൂമുകൾ തുറന്നത്.


Continue Reading