Crime
ശുഹൈബ് വധ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു
തലശ്ശേരി : യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മട്ടന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. കോടതി റിമാൻഡ് ചെയ്തു ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.
ഏറെ കോളിളക്കം സ്യഷ്ടിച്ച കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷു ഹൈബിനെ (24) വെട്ടി ക്കൊ ലപ്പെടുത്തിയ കേസിൻ്റെ വിചാ രണ കഴിഞ്ഞ ദിവസം മുതൽ തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് 11 ജഡ്ജ് റൂബി കെ. ജോസ് മു മ്പാ കെ വീണ്ടും ആരംഭിച്ചിരുന്നു. കേസിൽ സ്പെഷ്യൽ പ്രോസി ക്യൂട്ടറായി പ്രമുഖ അഭിഭാഷ കൻ കെ.പത്മനാഭനാണ് ഹാ ജരാവുന്നത് നേരത്തെ സാക്ഷി വിസ്താരം ആരംഭിച്ചിരുന്നു. എ ന്നാൽ സ്പെഷ്യൽ പ്രോസിക്യൂ ട്ടറെ നിയമിച്ചതിനാൽ വിചാര ണ ഈ മാസം 18 ലേക്ക് മാറ്റുകയായിരു ന്നു. ജൂൺ 14 വരെ വിചാരണതുടരും
.2018 ഫിബ്രവരി 18ന് രാത്രി 10.30 ഓടെ മട്ടന്നൂർ കീഴൂർ തെരുവിലെ തട്ടുകട യിൽ സുഹ്യത്തുക്ക ളോടൊപ്പം ഇരിക്കു മ്പോഴാണ് മാരക ആ യുധങ്ങളോടെ സം ഘടിച്ചെത്തിയ സി പി എം പ്രവർത്തകർ ഷുഹൈബിനെ വെ ട്ടിക്കൊലപ്പെടുത്തി യെന്നാണ് കേസ്.അ ക്രമം തടയാൻ ശ്രമി ക്കവെ ഷുഹൈബിൻ്റെ സുഹ്യ ത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരിക്കേറ്റിരു ന്നു.
തില്ലങ്കേരി വാരിയിലെ ല ക്ഷ്‌മി നിലയത്തിൽ എം.വി. ആകാശ് (32) കരു വെള്ളി പ ഴയപുരയിൽ രജിൽ രാജ് (33) മുഴക്കുന്ന് മുടക്കോഴിയിലെ കരുവോത്ത് വീട്ടിൽ എ.ജിതിൻ(32) മുഴക്കുന്ന് കൃഷ് ണാ നിവാസിൽ സി.എ സ്. ദീപ് ചന്ദ് (34) പാ ലയോട് തെരുവിലെ യുളളതിൽ പുതിയ പു രയിൽ ടി.കെ.അസ്കർ (35) സാജ് നിവാസിൽ കെ.ബൈജു (45) തില്ല ങ്കേരി ആലയാട് പുതി യ പുരയിൽ പി.വി. അൻവർ സാദത്ത് (32) പാലയോട് മുട്ടിൽ കെ.അഖിൽ (32) തെരൂരിലെ സാജ് നിവാ സിൽ കെ.സജ്ജയ് (30)രജത് നിവാസിൽ കെ.രജത് (32)എ ളമ്പാറ കമ്മാനം വീട്ടിൽ കെ.വി. സംഗീത് (31)മട്ടന്നൂർ കോളേജിനടുത്തുള്ള കിളയ ങ്ങാട്ട് ചേറ്റടി പുതിയ പുര യിൽ പി.കെ.അഭിനാഷ് (30)എ ടന്നൂർ പാലോട് തെരൂർ കുട്ടിക്കുന്നിൽ നിലാവ് വീട്ടിൽ സി. നിജിൽ (31) എളമ്പാറ അഭിനന്ദനത്തിൽ കെ.പി.പ്രശാന്ത് (57) പാലോട് തെരൂർ പാലത്താൻ കുന്നിൽ എ.പി.സനീഷ് (32) മു ട്ടിൽ വീട്ടിൽ എ.കെ.സുബിൻ (32) മുഴക്കുന്നിലെ കേളോത്ത് വീട്ടിൽ വി.പ്രജിത്ത് (35) എന്നി വരാണ് പ്രതികൾ നേരത്തെ പ തിനൊന്ന് പേരായിരുന്നു പ്രതി കൾ.എന്നാൽ തുടരന്വേഷണ ത്തിൽ ആറ് പ്രതികളെ കൂടി ഉൾപ്പെടുത്തി അന്വേഷണ സം ഘം കോടതിയിൽ കുറ്റപത്രം സ മർപ്പിക്കുകയാണുണ്ടായത്. നേ രത്തെ അഡീഷണൽ ജില്ലാ ഗ വപ്ലി ഡർ അഡ്വ.കെരുപേഷാ ണ് ഹാജരായിരുന്നത്. 142 പേ രെയാണ് കേസിൽപ്രോസിക്യൂ ഷൻ സാക്ഷികളായി രേഖപ്പെ ടുത്തിയത്.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്
കേസിലെ ഒന്നാം സാക്ഷിയായ ഇ. റിയാസ് കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളെയാണ് റിയാസ് തിരിച്ചറിഞ്ഞത്.
സംഭവസമയം ഷുഹൈബിനൊപ്പമുണ്ടായിരുന്ന റിയാസ് ആക്രമണത്തിന്റെ ഭീകരത കോടതിയിൽ വിവരിച്ചു. ഷുഹൈബിനെ അക്രമിസംഘം വളഞ്ഞിട്ട് തുടർച്ചയായി വെട്ടുകയായിരുന്നുവെന്നും വെട്ടേറ്റ് ഷുഹൈബ് നിലത്തുവീണതായും അദ്ദേഹം മൊഴിനൽകി.
സംഭവദിവസം താനും ഷുഹൈബും സുഹൃത്തായ നൗഷാദും ചേർന്ന് കാറിൽ പെട്രോൾ അടിക്കാൻ ചാലോട് ഭാഗത്തേക്ക് പോയിരുന്നുവെന്ന് റിയാസ് പറഞ്ഞു. പമ്പിൽ നിന്ന് ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് മടങ്ങിവരുന്നതിനിടെ എടയന്നൂരിലെ പുതിയ തട്ടുകടയിൽ കയറി ചായ കുടിക്കാനിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്.
പണം നൽകാൻ നിൽക്കുന്നതിനിടെ നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ-ആർ കാർ മെല്ലെ എത്തി അരികിൽ നിർത്തിയെന്നും, തുടർന്ന് കാറിൽ നിന്നിറങ്ങിയ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് റിയാസിന്റെ മൊഴി.
