KERALA
നയപ്രഖ്യാപന പ്രസംഗം തുടങ്ങി; വന്ദേമാതരം മുഴുവൻ വായിച്ചില്ല
തിരുവനന്തപുരം ∙ വി.ഡി.സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയ. ഗവർണർ രാജേന്ദ്ര ആർലേക്കർ നയം പ്രഖ്യാപിക്കുന്നു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം, വയോജന വകുപ്പ്, ഉന്നതവിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് അടക്കമുള്ള ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിനു പകരം പുതിയ പദ്ധതിയുണ്ടാകുമോയെന്നും ഇന്നറിയാം
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കമുള്ളവയും പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും.
